Sorry, you need to enable JavaScript to visit this website.

മുതിര്‍ന്ന ഗ്രീക്ക് മാധ്യമ പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു

ഏദന്‍സ്- ഗ്രീസിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ യോഗോസ് കരവാസിനെ ബൈക്കിലെത്തിയ അജ്ഞാത ആക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തി. സ്റ്റാര്‍ ടിവി എന്ന വാര്‍ത്താ ചാനലില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന കരവാസ് ജോലി സ്ഥലത്തു നിന്നും വീട്ടിലേക്കു മടങ്ങുന്നതിനിടെ വെള്ളിയാഴ്ചയാണ് ആക്രമണത്തിനിരയായത്. സംഭവ സ്ഥലത്തു നിന്നും 17 ബുള്ളറ്റ് ഷെല്ലുകള്‍ ലഭിച്ചെന്നും അക്രമികള്‍ നിരവധി റൗണ്ട് വെടിവച്ചതായും പ്രാഥമികാന്വേഷണ റിപോര്‍ട്ട് പറയുന്നു.

സംഭവം ശേഷം മുങ്ങിയ അക്രമികള്‍ക്കു വേണ്ടി പോലീസ് ഊര്‍ജ്ജിത തിരച്ചില്‍ നടത്തിവരികയാണ്. ഇത് ആസൂത്രിത കൊലപാതകമണെന്ന് പോലീസ് പറഞ്ഞു. വിവിധ പത്രങ്ങളിലും ടിവി ചാനലുകളിലുമായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വന്ന 53കാരനായ യോഗോസ് കരവാസ് ഗ്രീസിലെ ഏറെ പ്രശസ്തനായ പൊതു വ്യക്തിത്വമായിരുന്നു. ക്രൈം റിപോര്‍ട്ടിങ് രംഗത്തെ അതികായനായിരുന്നു. മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും കൊലപാതകത്തെ അപലപിച്ചു. ഈ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
 

Latest News