ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു പരിശോധന അനുവദിച്ച കോടതി നിര്‍ദേശം നിയമവിരുദ്ധം-ഇ.ടി

കോഴിക്കോട്- കാശിയിലെ ഗ്യാന്‍വ്യാപി മസ്ജിദിനെ തര്‍ക്കത്തിലേക്ക് വഴിച്ചിഴക്കുന്നവരെ വെള്ളപൂശി അവിടം അളന്ന് പരിശോധിക്കാന്‍ കേന്ദ്ര പുരാവസ്തു ഗവേഷണ വകുപ്പിന് അനുമതി നല്‍കിയ വാരാണാസി കോടതി നിര്‍ദേശം നിയമ വിരുദ്ധമാണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. ആരാധനാലയങ്ങളെ തര്‍ക്കങ്ങളിലേക്ക് എടുത്തെറിയാനും രാജ്യത്തിന്റെ മൈത്രിയും സമാധാനവും തകര്‍ക്കാനും ശ്രമിക്കുന്നവര്‍ക്ക് വളംവെച്ചുകൊടുക്കുന്നതാണ് പാര്‍ലെമന്റ് പാസാക്കിയ നിയമത്തെ മുഖവിലക്കെടുക്കാതെയുള്ള കോടതി നിര്‍ദേശമെന്ന് അദ്ദേഹം പറഞ്ഞു. 

"ബാബരി മസ്ജിദിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കലുഷിതമായ സമയത്ത് ജി.എം ബനാത്തുവാലയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് പാര്‍ലമെന്റില്‍ കൊണ്ടുവന്ന ബില്ലിനെ എല്ലാവരും അംഗീകരിക്കുകയും 1991ല്‍ പ്ലെയിസ് ആന്റ് വേര്‍ഷിപ്പ് നിയമം നിര്‍മ്മിക്കുകയും ചെയ്തത് വലിയ ആശ്വാസമായിരുന്നു. 1947 ആഗസ്റ്റ് 15ന് ആരാധനാലയം ആരുടെ കയ്യിലാണോ അവര്‍ക്ക് അവകാശപ്പെട്ടതാണെന്ന നിയമം അതിനു മുമ്പെ വ്യവഹാരം തുടങ്ങിയ ബാബരി കേസില്‍ ഒഴികെ ബാക്കി എല്ലാവര്‍ക്കും ബാധകമാണ്. ഇതിനെ ലംഘിക്കുന്നതാണ് പള്ളിയങ്കണവും പള്ളിയുമെല്ലാം പരിശോധി്ക്കാന്‍ അഞ്ചംഗ സര്‍വ്വെ ടീമിനെ നിയോഗിച്ച നടപടി."

"ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ ആരാധനാലയങ്ങള്‍ തന്നെ വേണ്ടെന്ന് വാദിക്കുന്നവരെ ഉള്‍ക്കൊള്ളിച്ച് പേരിനൊരു സമിതി റിപ്പോര്‍ട്ടും തട്ടിക്കൂട്ടി കാശിയിലെ ഗ്യാന്‍വ്യാപി മസ്ജിദിലും ബാബരി മോഡല്‍ നടപ്പാക്കാനാണ് ശ്രമമെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല. രാജ്യത്തെ ഏത് ആരാധനാലയവും തര്‍ക്കത്തിലേക്ക് വലിച്ചഴിക്കാനുള്ള പഴുതാണ് വരാണസി കോടതി കൈകൊണ്ടത്. ഇതിനെതിരെ നിയമപരമായും രാഷട്രീയമായും മുസ്‌ലിം ലീഗ് നിലയുറപ്പിക്കും."

Latest News