Sorry, you need to enable JavaScript to visit this website.

ദമാമിലെ പ്രമുഖ വാണിജ്യ കേന്ദ്രം അടപ്പിച്ചു

ദമാം- മുൻകരുതൽ നടപടികൾ ബാധകമാക്കുന്നതിൽ വീഴ്ചകളും നിയമ ലംഘനങ്ങളും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രമുഖ വാണിജ്യ കേന്ദ്രം അടപ്പിച്ചതായി അശ്ശർഖിയ നഗരസഭ അറിയിച്ചു. അശ്ശർഖിയ നഗരസഭക്കു കീഴിലെ വസതുദ്ദമാം ബലദിയ നിരീക്ഷണ ക്യാമറകൾ വഴി നടത്തിയ പരിശോധനയിൽ മുൻകരുതൽ നടപടികൾ ബാധകമാക്കുന്നതിൽ സ്ഥാപനത്തിന്റെ ഭാഗത്ത് വീഴ്ചകളും അലംഭാവവുമുള്ളതായി ശ്രദ്ധയിൽ പെടുകയായിരുന്നു. ഉപയോക്താക്കളുടെ ശരീര ഊഷ്മാവ് പരിശോധിക്കാതിരിക്കൽ, ഷോപ്പിംഗ് ട്രോളികൾ അണുവിമുക്തമാക്കാതിരിക്കൽ, കൗണ്ടറുകൾക്കു മുന്നിൽ ഉപയോക്താക്കളുടെ തിരക്ക്, ഉപയോക്താക്കളുടെ നീക്കങ്ങൾ ക്രമീകരിക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് സ്ഥാപനത്തിൽ കണ്ടെത്തിയത്. വാണിജ്യ കേന്ദ്രത്തിനെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് വസതുദ്ദമാം ബലദിയ പറഞ്ഞു. 

Tags

Latest News