അവിഹിതം സംശയിച്ച ഭര്‍ത്താവ് 26കാരിയെ പട്ടാപ്പകല്‍ തെരുവിലിട്ട് കുത്തിക്കൊന്നു

ന്യൂദല്‍ഹി- വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ ബുദ്ധ് വിഹാറില്‍ യുവാവ് സ്വന്തം ഭാര്യയെ പട്ടാപ്പകല്‍ തെരുവിലിട്ട് ദാരുണമായി കുത്തിക്കൊന്നു. 26കാരിയായ നിലുവാണ് കൊല്ലപ്പെട്ടത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് പ്രതി ഹരീഷിനെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അതു വഴി കടന്നു പോയവര്‍ യുവതിയെ രക്ഷിക്കാന്‍ തുനിഞ്ഞെങ്കിലും ആരും അടുത്തു പോകരുതെന്ന് കത്തി വീശി ഹരീഷ് ഭീഷണിപ്പെടുത്തുകയായിരുന്നു. രണ്ടു പുരുഷന്മാര്‍ ഒന്നും അറിയാത്ത പോലെ സമീപത്തു കൂടി നടന്നു പോകുന്നതും വിഡിയോയിലുണ്ട്. ഒരു വിവാഹ ബ്യൂറോയില്‍ ജോലി നോക്കുന്ന പ്രതി ഹരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലുവിന് 25 കുത്തുകളേറ്റതായാണ് റിപോര്‍ട്ട്.
 

Latest News