സൗദിയില്‍ 60 ലക്ഷത്തിലേറെ ഡോസ് വാക്‌സിന്‍ നല്‍കി; ബുക്കിംഗ് കിട്ടുന്നില്ലെന്ന് പരാതി

റിയാദ്- സൗദി അറേബ്യയില്‍ ഇതുവരെ അറുപത് ലക്ഷത്തിലേറെ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യം മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ മേഖകലകളിലുള്ള 587 വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ വഴിയാണ് കുത്തിവെപ്പ് നടത്തുന്നത്.
അതേസമയം, വാക്‌സിനേഷന് ബുക്കിംഗ് കിട്ടുന്നില്ലെന്ന് നിരവധി പേര്‍ ട്വിറ്ററില്‍ ആരോഗ്യ മന്ത്രാലയത്തോട് പരാതിപ്പെട്ടു.
അടുത്തിടെയായി വാക്‌സിനേഷന്‍ ബുക്കിംഗ് വന്‍തോതില്‍ വര്‍ധിച്ചതോടെയാണ് അപ്പോയിന്റ്‌മെന്റെ ലഭിക്കാനുള്ള കാലതാമസം. തുടര്‍ച്ചയായി മന്ത്രാലയത്തിന്റെ സിഹതി ആപ്പ് പരിശോധിക്കുകയാണ് വേണ്ടത്. ഏറ്റവും അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ തന്നെ ബുക്കിംഗ് ലഭിക്കു.
75 വയസ്സിനു മുകളിലുള്ളവര്‍ക്ക് ബുക്കിംഗ് ഇല്ലാതെ നേരിട്ട് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്താമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
സിഹതി ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്ത് എല്ലാവരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു

 

Latest News