Sorry, you need to enable JavaScript to visit this website.

വിമാനം പറത്തുമ്പോള്‍ നോമ്പെടുക്കുന്നതിന് വിലക്ക്

കറാച്ചി- വിമാന ജോലിക്കാർ വ്രതാനുഷ്ഠാനത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പി‌എ‌എ) . പാകിസ്ഥാനില്‍ വിശുദ്ധ റമദാന്‍
14 ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫ്ലൈറ്റ് ക്യാപ്റ്റൻമാർക്കും ഫസ്റ്റ് ഓഫീസർമാർക്കും നോമ്പെടുക്കാന്‍ പാടില്ലെന്ന വിലക്ക് കർശനമായിരിക്കും.  
ക്യാബിൻ ക്രൂ അംഗങ്ങളെ നോമ്പെടുത്തുകൊണ്ട് വിമാനം പറത്താൻ അനുവദിക്കില്ലെന്ന് ചീഫ് ഫ്ലൈറ്റ് ഓപ്പറേഷൻസ് ക്യാപ്റ്റൻ അർഷാദ് ഖാൻ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.


സൗദിയില്‍ വ്രതാരംഭം; ജ്യോതിശ്ശാസ്ത്രജ്ഞന്‍ കാണുന്ന സാധ്യത

ക്യാബിൻ ക്രൂ അംഗങ്ങൾ നോമ്പെടുക്കുകയാണെങ്കില്‍ അഡ്മിനിസ്ട്രേഷനെ മുൻകൂട്ടി അറിയിക്കണം. ബോയിംഗ് 777, എയർബസ് 320, എടിആർ വിമാനങ്ങളിലെ ക്യാപ്റ്റൻമാർക്കും ഫസ്റ്റ് ഓഫീസർമാർക്കും നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

നോമ്പിന്റെ പ്രാധാന്യത്തേയും അതിന്‍റെ ഫലങ്ങളേയും വില കുറച്ചു കാണുകയല്ലെന്നും എന്നാൽ നോമ്പെടുത്ത് വിമാനത്തിൽ ചുമതലകൾ നിർവഹിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അറിയിപ്പിൽ പറയുന്നു.


മോഡി സര്‍ക്കാരിന്റെ പിടിപ്പുകേട് വാക്‌സിന്‍ ക്ഷാമമുണ്ടാക്കി- സോണിയ

 

Latest News