Sorry, you need to enable JavaScript to visit this website.
Thursday , January   20, 2022
Thursday , January   20, 2022

ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍  പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം- ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇന്നലെ ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്പീക്കറെ ചോദ്യം ചെയ്തത്. കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ അഞ്ചു മണിക്കൂറോളം നീണ്ടു നിന്നു എന്നാണ് റിപ്പോര്‍ട്ട്. യു എ ഇ കോണ്‍സുല്‍ ജനറല്‍ മുഖേന നടത്തിയ ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കും പങ്കുണ്ടെന്ന്, സ്വര്‍ണക്കടത്തുകേസ് പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും  മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്തത്.
 

Latest News