ബത്തേരി- കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി മരിച്ചു. കല്ലൂർ കോളൂർ കടമ്പക്കാട് കാട്ടുനായ്ക്ക കോളനിയിലെ ചെലവവനാണ് മരിച്ചത്. നാലു ദിവസം മുമ്പ് കോളൂരിലെ മകളുടെ വീട്ടിലേക്ക് പോയ ചെലവനെ കാണാനില്ലായിരുന്നു. വീട്ടുകാർ തിരക്കുന്നതിനിടെ ഇന്നു രാവിലെയാണ് കോളനിക്കു സമീപം വനത്തിൽ മൃതദേഹം കണ്ടത്.