Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൽക്കരി കുംഭകോണം:  ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡ കുറ്റക്കാരൻ

മധു കോഡ

ന്യുദൽഹി- ജാർഖണ്ഡിലെ കൽക്കരി മേഖലയിൽ സ്വകാര്യ കമ്പനിക്ക് ഖനന അനുമതി നൽകിയതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി മധു കോഡയും കൽക്കരി വകുപ്പ് സെക്രട്ടറി എച് സി ഗുപ്തയും മുൻ ചീഫ് സെക്രട്ടറി എ കെ ബസുവും കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി കണ്ടെത്തി. അഴിമതിയിൽ ഇവരുടെ പങ്ക് തെളിഞ്ഞതായി വ്യക്തമാക്കിയ കോടതി നാളെ ശിക്ഷ വിധിക്കും.

കൊൽക്കത്തയിലെ വിനി അയേൺ ആന്റ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡ് എന്ന കമ്പനി, രണ്ടു സർക്കാർ ഉദ്യോഗസ്ഥർ, കമ്പനി ഡയറക്ടർ, കോഡയുടെ അടുത്ത അനുയായി വിജയ് ജോഷി, ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവരിൽ കമ്പനി ഡയറക്ടർ വൈഭവ് തുൽസ്യാൻ, സർക്കാർ ഉദ്യോഗസ്ഥരായ ബസന്ത് കുമാർ ഭട്ടാചാര്യ, ബിബിൻ ബിഹാരി സിങ്, ചാർ്‌ട്ടേഡ് അക്കൗണ്ടന്റ് നവീൻ കുമാർ തുൽസ്യാൻ എന്നിവരെ കോടതി കുറ്റവിമുക്തനാക്കി.

2007 ജനുവരി എട്ടിന് രജാറ കൽക്കരി ബ്ലോക്കിൽ ഖനന അനുമതിക്കായി വിനി അയേൺ കമ്പനി അപേക്ഷിച്ചിരുന്നു.  ജാർഖണ്ഡ് സർക്കാരും കൽക്കരി മന്ത്രാലയവും ഈ കമ്പനിക്ക് അനുമതി നൽകിയിരുന്നില്ലെങ്കിലും 36മത് പരിശോധനാ കമ്മിറ്റിയാണ് കമ്പനിക്ക് അനുമതി നൽകണമെന്ന ശുപാർശ ചെയ്തത്. ഈ കമ്മിറ്റി അധ്യക്ഷനായിരുന്നു എച്ച് സി ഗുപ്ത. അന്നു കൽക്കരി മന്ത്രാലയം ചുമതല വഹിച്ചിരുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൽ നിന്നും ജാർഖണ്ഡ് സർക്കാർ ഈ കമ്പനിക്ക് അനുമതി നൽകാത്ത വിവരം മറച്ചു വച്ചാണ് അനുമതി നൽകാൻ തീരുമാനിച്ചത്. സ്വകാര്യ കമ്പനിക്ക് വേണ്ടി അനുകൂലമായി തീരുമാനമെടുത്തതിൽ അഴിമതി നടന്നുവെന്നാണ് സി.ബി.ഐ കണ്ടെത്തൽ.
 

Latest News