മീനങ്ങാടി- വയനാട്ടില്‍ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ സ്‌നേഹിതന്‍ പെട്രോള്‍ ഒഴിച്ചു തീക്കൊളുത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. മീനങ്ങാടി മുരണി കളത്തിങ്കല്‍ ഷംസുദ്ദീന്റെ ഭാര്യ ഉമൈബത്താണ് (45) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. മാര്‍ച്ച് 29 നാണ് ഉമൈബത്തിനു ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തില്‍ പോലീസ് കേസെടുത്തു നീരോട്ടുകുടി ശ്രീകാന്തിനെ (35) അറസ്റ്റു ചെയ്തിരുന്നു. മുരണി കനാല്‍ പാലത്തിനടുത്തു വെച്ചാണ് ശ്രീകാന്ത് അതിക്രമം കാട്ടിയത്. ഉമൈബത്തിന്റെ മകന്റെ സുഹൃത്താണ് ശ്രീകാന്ത്. ഇവര്‍ തമ്മില്‍ അടുത്ത കാലത്തു സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു.






