Sorry, you need to enable JavaScript to visit this website.

നഴ്‌സിംഗ് പഠിക്കാനും ബ്രിട്ടനില്‍ പോകാം, മിടുക്കര്‍ക്ക് അവസരം

ലണ്ടന്‍-ജോലിക്കായി മാത്രമല്ല, ഇനി നഴ്‌സിംഗ് പഠിക്കാനും ബ്രിട്ടനിലേക്ക് പോകാം. പ്ലസ്ടുവിന് 80 ശതമാനം മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്കാണ് ബ്രിട്ടനില്‍ നഴ്‌സിംഗ് പഠനത്തിനും തുടര്‍ന്ന് എന്‍.എം.സി രജിസ്‌ട്രേഷനിലൂടെ ജോലിക്കും അവസരം തുറന്നിരിക്കുന്നത്.

പ്രിസ്റ്റണിലെ യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ലാങ്ക്‌ഷെയറില്‍ മൂന്നുവര്‍ഷത്തെ നഴ്‌സിംഗ് പഠനത്തിനായി  22 മലയാളി വിദ്യാര്‍ഥികളെത്തി.
സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റി , സ്വാന്‍സി യൂണിവേഴ്‌സിറ്റി, ഹെഡ്‌ഫോര്‍ഡ്‌ഷെയര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് നഴ്‌സിംഗിന് ചേരാന്‍ അവസരം.
എലൂര്‍ കണ്‍സള്‍ട്ടന്‍സിയുടെ കീഴിലുള്ള ഏലൂര്‍ സ്റ്റഡീസ് എബ്രോഡ്- യു.കെയാണ് ഈ യൂണിവേഴ്‌സിറ്റികളുടെ ഒഫിഷ്യല്‍ പാര്‍ട്‌നര്‍മാരായി ഇന്ത്യയില്‍ നിന്നു നഴ്‌സിംഗ് വിദ്യാര്‍ഥികളെ എത്തിക്കുന്നത്.

ഒരുവര്‍ഷം 12,000 പൗണ്ടിനടുത്താണ് ഫീസ്. ഇതിനൊപ്പം താമസത്തിനും ഭക്ഷണത്തിനും യാത്രയ്ക്കുമുള്ള ചെലവുകള്‍കൂടി വരും. മൂന്നുവര്‍ഷത്തെ ബിഎസ്സി. നഴ്‌സിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരിട്ട് എന്‍.എം.സി രജിസ്‌ട്രേഷനും നഴ്‌സിംഗ് ജോലിയും ലഭിക്കും. വ്യക്തിഗത ഇന്റര്‍വ്യൂവിലൂടെയാണ് അഡ്മിഷന് തിരഞ്ഞടുക്കുന്നത്. ചില യൂണിവേഴ്‌സിറ്റികള്‍ ഐ.ഇ.എല്‍.ടി.എസ് യോഗ്യത ആവശ്യപ്പെടുന്നുണ്ടെങ്കിലും വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം ഇന്റര്‍വ്യൂവില്‍  ബോധ്യമായാല്‍ ഇത് ഒഴിവാക്കി നല്‍കും.

സമാനമായ രീതിയില്‍ സ്വാന്‍സി യൂണിവേഴ്‌സിറ്റിയിലും സെന്‍ട്രല്‍ ലാംങ്‌ഷെയര്‍ യൂണിവേഴ്‌സിറ്റിയിലും മെഡിസില്‍ പഠനത്തിനും അവസരമുണ്ട്. സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ പരീക്ഷകളില്‍ പ്ലസ് ടുവിന് 85 ശതമാനത്തിനു മുകളിലുള്ള മാര്‍ക്കാണ് ഇതിന് മിനിമം യോഗ്യത. ഐ.ഇ.എല്‍.ടി.എസും അനിവാര്യമാണ്. പ്രതിവര്‍ഷം 45,000 പൗണ്ടാണ് എം.ബി.ബി.എസ് പഠനത്തിനുള്ള ഫീസ്. യു.കെ കാറ്റ് പരീക്ഷ പാസായവര്‍ക്കാകും അഡ്മിഷന്‍.

 

 

Latest News