Sorry, you need to enable JavaScript to visit this website.

ഇനി ഇക്കിളി സൈറ്റിലേക്കില്ല, കാരണം വ്യക്തമാക്കിയ യുവാവിന് സമൂഹ മാധ്യമങ്ങളില്‍ കയ്യടി

അശ്ലീല വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നത് നിര്‍ത്തുകയാണെന്ന യുവാവിന്റെ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. താന്‍ സ്‌നേഹം കണ്ടെത്തിയെന്നും ഇനിയൊരിക്കലും അശ്ലീല വെബ്‌സൈറ്റായ പോണ്‍ഹബില്‍ ലോഗിന്‍ ചെയ്യില്ലെന്നുമാണ് ലില്‍ജുബ് എന്ന യൂസര്‍നെയമിലുള്ള യുവാവ് വ്യക്തമാക്കിയത്.


സൈറ്റിലെ ഒരു വീഡിയോയുടെ കമന്റ് ബോക്‌സിലാണ് എല്ലാവര്‍ക്കുമുള്ള സന്ദേശം എഴുതിയത്. കുട്ടികളേ, ഞാന്‍ ഇനി ഇവിടേക്കില്ല. വിരമിക്കല്‍ പ്രഖ്യാപിക്കാക്കുകയാണ്. എനിക്ക് പറ്റിയ ഒരാളെ ഞാന്‍ ഔദ്യോഗികമായി തന്നെ കണ്ടെത്തി.
അവള്‍ ബുദ്ധിമതിയും സുന്ദരിയും വിശ്വസ്തയുമാണ്. എല്ലാ ദിവസവും എന്നെ അത്രമാത്രം സന്തോഷവാനാക്കുന്നു.  ഞാന്‍ അശ്ലീലം കാണുന്നത് തെറ്റാണെന്ന് മനസ്സിലാക്കുന്നു. സൈന്‍ ഓഫ് ചെയ്തുകൊണ്ട് ലില്‍ജുബ് പറഞ്ഞു.


പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ വൈറലായി. നാല് ലക്ഷത്തിലധികം ലൈക്കുകളും 62,900 ലധികം ഷെയറുകളും ലഭിച്ചു. നെറ്റിസന്‍മാരില്‍ ധാരാളം പേര്‍ തീരുമാനത്തെ പിന്തുണച്ചപ്പോള്‍ ചിലര്‍ പരിഹസിച്ചിട്ടുമുണ്ട്.

 

Latest News