ബന്ധു നിയമനത്തിൽ കുറ്റക്കാരൻ, മന്ത്രി ജലീലിന് തുടരാൻ അർഹതയില്ല-ലോകായുക്ത

തിരുവനന്തപുരം- മന്ത്രി കെ.ടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ലോകായുക്ത. ബന്ധു നിയമനം സംബന്ധിച്ച കേസിലാണ് ലോകായുക്തയുടെ വിധി. മുഖ്യമന്ത്രി ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു. ബന്ധുവിനെ തസ്തികയിൽ നിയമിക്കാൻ മന്ത്രി യോഗ്യതയിൽ ഇളവു വരുത്തിയെന്നും ലോകായുക്ത വ്യക്തമാക്കി.
 

Latest News