Sorry, you need to enable JavaScript to visit this website.

എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ അന്തരിച്ചു

ലണ്ടൻ- ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബറോ ഡ്യൂക്കുമായ ഫിലിപ് രാജകുമാരൻ(99) അന്തരിച്ചു. 1921 ജൂൺ പത്തിന് ഗ്രീക്ക്-ഡാനിഷ് രാജകുടുംബത്തിൽ ജനിച്ച ഫിലിപ് ബ്രിട്ടീഷ് നാവികസേന അംഗമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ നാവികസേനയിൽ പ്രവർത്തിച്ചു. 1947 നവംബർ 20-നാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്. 1952-ൽ എലിസബത്ത് ബ്രിട്ടീഷ് രാജ്ഞിയായതു മുതൽ അവരെ ഔദ്യോഗിക പരിപാടികളിൽ അനുഗമിച്ചു. 2017 ഓഗസ്റ്റിലാമ് ഔദ്യോഗിക ജീവിതത്തിൽനിന്ന് വിടവാങ്ങിയത്.

Latest News