Sorry, you need to enable JavaScript to visit this website.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു;  മന്ത്രി തിലോത്തമന്റെ പ്രൈവറ്റ്  സെക്രട്ടറിയെ പുറത്താക്കി

ആലപ്പുഴ- മന്ത്രി പി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ്  സെക്രട്ടറി പി പ്രദ്യുതിനെ സിപിഐയില്‍ നിന്ന് പുറത്താക്കി. സിപിഐ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയാണ് പി പ്രദ്യുത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാത്തതിനെ തുടര്‍ന്നാണ് നടപടി. ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പ്രസാദിനെ തോല്‍പ്പിക്കണമെന്നുള്ള പ്രചരണം പ്രദ്യുത് നടത്തിയെന്ന് പാര്‍ട്ടിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച് പ്രദ്യുതിനെതിരെ സിപിഐക്ക് പരാതിയും ലഭിച്ചിരുന്നു.ഇതേതുടര്‍ന്നാണ് പ്രദ്യുതിനെ പുറത്താക്കാന്‍ കരുവ ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചത്. മന്ത്രി പി തിലോത്തമന്റെ സാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. പി തിലോത്തമന്റെ ഏറ്റവും വിശ്വസ്തനായ ആളാണ് പ്രദ്യുത്. എംഎല്‍എ ആയിരിക്കെ രണ്ട് വര്‍ഷം തുടര്‍ച്ചയായി പ്രൈവറ്റ് സെക്രട്ടറി ആയി. തിലോത്തമന്‍ മന്ത്രിയായപ്പോള്‍ ഒരു ലക്ഷം രൂപ ശമ്പളത്തില്‍ അഡീഷണല്‍ പ്രൈവറ്റ്  സെക്രട്ടറി ആയി നിയമിക്കുകയായിരുന്നു.

Latest News