കോഴിക്കോട്- കോവിഡ് ബാധിതനായ മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ഡോക്ടര്‍മാര്‍. പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. ആരോഗ്യസ്ഥിതി വിശദമായി വിലയിരുത്തുന്നതിന് മെഡിക്കല്‍ ബോര്‍ഡ് ചേരും. വ്യാഴാഴ്ച രാത്രിയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി മെഡിക്കല്‍ കോളെജില്‍ എത്തിയത്. ഇവിടെ നടത്തിയ പരിശോധനയില്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ കമലയും മു്ഖ്യമന്ത്രിക്കൊപ്പം ഉണ്ട്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച മകള്‍ വീണ, മരുമകന്‍ മുഹമ്മദ് റിയാസ് എന്നിവരും മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.






