VIDEO സൂപ്പര്‍ മാര്‍ക്കറ്റിലെ ഷെല്‍ഫില്‍ കയറിയ കൂറ്റന്‍ ഉടുമ്പിനെ കാണാം

സൂപ്പര്‍മാര്‍ക്കറ്റിലെ ഷെല്‍ഫില്‍ കയറിയ കൂറ്റന്‍ ഉടുമ്പിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തായ്‌ലന്‍ഡിലെ സെവന്‍ ഇലവന്‍ സ്‌റ്റോറില്‍ കയറിയ ഉടമ്പ് സാധനങ്ങള്‍ വലിച്ചിടുന്ന വീഡിയോയാണ് പരക്കെ ഷെയര്‍ ചെയ്യപ്പെടുന്നത്.
സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നെടുത്ത വീഡിയോ തായ് ട്രാവല്‍ ഏജന്‍സിയ മുണ്ടോ നൊമാഡയാണ് പുറം ലോകത്തെത്തിച്ചത്.
ഷെല്‍ഫിലെ പാക്ക് ചെയ്ത സാധനങ്ങളൊക്കെ താഴേക്കിട്ടശേഷം മുകളില്‍ കയറി ഉടുമ്പ് ഒതുങ്ങിക്കിടക്കുന്നതാണ് വീഡിയോ.
ട്വിറ്ററില്‍ പത്ത് ലക്ഷത്തിലേറെ കാഴ്ച നേടിയ വീഡിയോ ഇപ്പോള്‍ ഫേസ് ബുക്കിലും യൂട്യൂബിലുമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
തലസ്ഥാനമായ ബാങ്കോക്കിലും തായ്‌ലന്‍ഡിന്റെ മറ്റു ഭാഗങ്ങളിലും കൂറ്റന്‍ ഉടുമ്പുകള്‍ സാധാരണമാണെന്ന് മുണ്ടോ നൊമാഡ വിശദീകരിക്കുന്നു.

 

Latest News