Sorry, you need to enable JavaScript to visit this website.

ജിദ്ദ ബാബ്ശരീഫ് സൂഖും ആടു മാർക്കറ്റും അടച്ചു

ജിദ്ദ നഗരസഭ അടപ്പിച്ചതിനെ തുടർന്ന് വിജനമായ ബാബ്ശരീഫ് സൂഖ് 

ജിദ്ദ - ജിദ്ദ ബാബ്ശരീഫ് സൂഖും ആടു മാർക്കറ്റും ജിദ്ദ നഗരസഭ മുൻകരുതലെന്നോണം അടപ്പിച്ചു. കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ നടപടികൾ പാലിക്കാത്തതും ഉപയോക്താക്കളുടെ തിരക്കുമാണ് ബാബ്ശരീഫ് മാർക്കറ്റ് അടപ്പിക്കാൻ കാരണം. ജിദ്ദ നഗരസഭക്കു കീഴിലെ ബലദ് ബലദിയ ഫീൽഡ് സംഘം നടത്തിയ പരിശോധനയിൽ ബാബ്ശരീഫ് സൂഖിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നതായി ബലദ് ബലദിയ മേധാവി എൻജി. ബാസിൽ ഫലംബാൻ പറഞ്ഞു. 
ഉപയോക്താക്കൾ മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കാതിരിക്കൽ, തൊഴിലാളികളുടെയും കച്ചവടക്കാരുടെയും ഉപയോക്താക്കളുടെയും കടുത്ത തിരക്ക്, സാമൂഹിക അകലം പാലിക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് സൂഖിൽ കണ്ടെത്തിയത്. ഇതേ തുടർന്നാണ് സൂഖ് പൂർണമായും അടപ്പിച്ചതെന്നും എൻജി. ബാസിൽ ഫലംബാൻ പറഞ്ഞു. 
ഉപയോക്താക്കളും കച്ചവടക്കാരും സുരക്ഷിത അകലം പാലിക്കാത്തതിനാണ് ജിദ്ദ ആടു മാർക്കറ്റ് നഗരസഭ അടപ്പിച്ചത്. 
മുൻകരുതൽ നടപടികളും സാമൂഹിക അകലവും പ്രതിരോധ നടപടികളും പാലിക്കാത്തതിനാൽ പൊതുതാൽപര്യം മുൻനിർത്തിയാണ് ആടു മാർക്കറ്റ് അടപ്പിച്ചതെന്ന് ജിദ്ദ നഗരസഭ പറഞ്ഞു. ഉപയോക്താക്കളുടെ കടുത്ത തിരക്കാണ് മാർക്കറ്റിൽ അനുഭവപ്പെട്ടത്. ഉപയോക്താക്കളും കച്ചവടക്കാരും സുരക്ഷിത അകലം പാലിക്കുന്നില്ലെന്നും നഗരസഭയുടെ ശ്രദ്ധയിൽ പെട്ടു. 
ഇതിന്റെ അടിസ്ഥാനത്തിലാണ് മാർക്കറ്റ് അടപ്പിച്ചത്. മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ ആടു മാർക്കറ്റിലേക്ക് ഉപയോക്താക്കളും കച്ചവടക്കാരും പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെന്നും ജിദ്ദ നഗരസഭ പറഞ്ഞു. 

Tags

Latest News