വിദേശ യാത്ര പോകണം; നഗരസഭാ വൈസ് ചെയർമാൻ രാജിവെച്ചു 

ഇടുക്കി- കട്ടപ്പന നഗരസഭാ വൈസ് ചെയർമാൻ ജോയി വെട്ടിക്കുഴി രാജിവച്ചു. മെയ് പകുതിയോടെ വിദേശ യാത്രക്ക്  പോകുന്നതിനാലാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഒന്നര മാസത്തിനു ശേഷമെ തിരികെയെത്തൂ. ആ അവസരത്തിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി കൂടാനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് രാജി വച്ചതെന്നാണ് വിശദീകരണം. ഒരു മാസത്തിനകം പകരം വൈസ് ചെയർമാനെ തെരഞ്ഞെടുക്കും. ആയതിനു ശേഷമാണ് വിദേശ യാത്ര പോകുന്നത്. പുതിയ വൈസ് ചെയർമാനെ തെരഞ്ഞെടുക്കുന്നതിനുള്ള അവസരം കണക്കിലെടുത്താണ് ഇന്നലെ രാജി സമർപ്പിച്ചതെന്നും ജോയി വെട്ടിക്കുഴി അറിയിച്ചു.  

 

Latest News