Sorry, you need to enable JavaScript to visit this website.

എ.എസ്.ഐ ഹിന്ദുത്വ നുണകളുടെ വയറ്റാട്ടി; ഗ്യാന്‍വാപി പള്ളി സര്‍വെ പാടില്ലെന്ന് ഉവൈസി

ന്യൂദല്‍ഹി- ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിന്റെ നിയമസാധുതയില്‍ സംശയം പ്രകടിപ്പിച്ച് അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍  (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി.

ഉത്തരവ് തിരുത്തിക്കിട്ടുന്നതിന്  അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും (എ.ഐ.എം.പി.എല്‍.ബി) മസ്ജിദ് കമ്മിറ്റിയും  ഉടന്‍ അപ്പീല്‍ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  
എല്ലാ വിധ ഹിന്ദുത്വ നുണകള്‍ക്കും വയറ്റാട്ടിയായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ആര്‍ക്കിയോളക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) യെന്ന് അദ്ദേഹം ആരോപിച്ചു.

സാംസ്‌കാരിക മന്ത്രാലയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സി തട്ടിപ്പ് നടത്താന്‍ സാധ്യതയുണ്ടെന്നും ബാബ്‌രി മസ്ജിദിന്റെ  കാര്യത്തിലെന്നപോലെ ചരിത്രം ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു മസ്ജിദിന്റെ സ്വഭാവം മാറ്റാന്‍ ഒരു വ്യക്തിക്കും അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളുടെ തല്‍സ്ഥതി ഉറപ്പാക്കുന്ന 1991 ലെ ആരാധനാലയ നിയമം നടപ്പിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപടികള്‍ സ്വീകരിക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

 

Latest News