Sorry, you need to enable JavaScript to visit this website.

വാക്‌സിൻ സ്വീകരിച്ചവർക്കു മാത്രം  മസ്ജിദുന്നബവിയിലേക്ക് പ്രവേശനം

മദീന - റമദാൻ ഒന്നു മുതൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കു മാത്രമായി മസ്ജിദുന്നബവിയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയതായി മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു. വാക്‌സിൻ സ്വീകരിച്ചവർ, ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവർ, രോഗമുക്തി നേടി പ്രതിരോധ ശേഷി ആർജിച്ചവർ എന്നീ വിഭാഗങ്ങളിൽ പെട്ടവർക്കു മാത്രമാണ് റമദാൻ ഒന്നു മുതൽ മസ്ജിദുന്നബവിയിലേക്കും പ്രവാചക പള്ളിയുടെ മുറ്റങ്ങളിലേക്കും പ്രവേശനം നൽകുക. വാക്‌സിൻ സ്വീകരിച്ചവരെയും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവരെയും രോഗമുക്തി നേടി പ്രതിരോധ ശേഷി ആർജിച്ചവരെയും 'തവക്കൽനാ' ആപ്പ് വഴി തിരിച്ചറിഞ്ഞാണ് പ്രവേശനം നൽകുകയെന്നും മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു. 

Latest News