Sorry, you need to enable JavaScript to visit this website.

കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടായിട്ടും റാലികള്‍ ഒഴിവാക്കാതെ യോഗി; ഉത്തരവാദിത്തം കാണിക്കണമെന്ന് പ്രിയങ്ക

ന്യൂദൽഹി- കോവിഡ് ബാധിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായിട്ടും പശ്ചിമ ബംഗാളിൽ പൊതുയോഗങ്ങൾ നടത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ  കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായിട്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി  റാലികളിൽ പങ്കെടുക്കാൻ പോകുന്നുവെന്നാണ് മാധ്യമ റിപ്പോർട്ടുകള്‍. സംസ്ഥാനത്ത് കോവിഡ് മരണം സംബന്ധിച്ച തെറ്റായ കണക്കുകളാണ് അദ്ദേഹത്തിന്‍റെ ഓഫീസ് നൽകുന്നത്. ലഖ്‌നൗവിലെ  ആശുപത്രികളിലും ശ്മശാനങ്ങളിലും നീണ്ട കാത്തിരിപ്പാണ് ജനങ്ങള്‍ അനുഭവക്കുനനത്.  ജനങ്ങള്‍ തീർത്തും പരിഭ്രാന്തിയിലാണെന്നും ഉത്തർപ്രദേശ് കോൺഗ്രസിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി ട്വീറ്റ് പരമ്പരയില്‍ പറഞ്ഞു.

ഉത്തരവാദിത്തവും സുതാര്യതയും കാണിക്കേണ്ടവർ നിരുത്തരവാദപരമായാണ് പെരുമാറുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ, നേതാക്കൾ സത്യസന്ധതയുടെയും നീതിനിഷ്‌ഠമായ പെരുമാറ്റത്തിന്റെയും മാതൃക കാണിക്കണം, അതുവഴി ആളുകൾക്ക് വിശ്വാസം വളർത്താൻ കഴിയും- അവർ പറഞ്ഞു.


ഭർത്താവ് റോബർട്ട് വാദ്രക്ക് കഴിഞ്ഞയാഴ്ച കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന്  പ്രിയങ്ക ഗാന്ധി വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു.  അസം, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുത്തുമില്ല.  എന്നാൽ പശ്ചിമ ബംഗാളിൽ ബുധന്‍, വ്യാഴം ദിവസങ്ങളില്‍  ആറ് പൊതുയോഗങ്ങളിൽ യോഗി ആദിത്യനാഥ് പ്രസംഗിച്ചു.

 

Latest News