Sorry, you need to enable JavaScript to visit this website.
Sunday , April   11, 2021
Sunday , April   11, 2021

മാവോയിസ്റ്റുകളുടെ തടവറയിൽനിന്ന് ജവാനെ മോചിപ്പിച്ചു

ന്യൂദൽഹി- ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ തടവിലാക്കിയ സി.ആർ.പി.എഫ് ജവാൻ രാകേശ്വർ സിംഗ് മൻഹസിനെ മോചിപ്പിച്ചു. ബിജാപുരിലെ സി.ആർ.പി.എഫ് ക്യാംപിലേക്ക് അദ്ദേഹത്തെ എത്തിച്ചു. സംസ്ഥാന സർക്കാർ നിയോഗിച്ച രണ്ടു മധ്യസ്ഥരുടെ ഇടപെടലിലൂടെയാണ് മോചനം സാധ്യമാക്കിയത്. മൻഹസിന്റെ തിരിച്ചുവരവ് സംബന്ധിച്ച് ഔദ്യോഗിക സന്ദേശം ലഭിച്ചുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യം തൃപ്തികരമാണെന്നും ഭാര്യ മീനു പറഞ്ഞു. ജമ്മു സ്വദേശിയാണ് മൻഹസ്. ഇക്കഴിഞ്ഞ ശനിയാഴ്ച ബസ്തർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് മൻഹസിനെ തടവിലാക്കിയത്.
 

Latest News