Sorry, you need to enable JavaScript to visit this website.

ആയിരത്തോട് അടുത്ത് സൗദിയിലെ കോവിഡ് രോഗികൾ

ജിദ്ദ- നീണ്ട ഇടവേളക്ക് ശേഷം സൗദിയിൽ ആയിരത്തിനോട് അടുത്ത് കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 902 പേർക്ക് കോവിഡ് ബാധിച്ചു. 469 പേരുടെ രോഗം ഭേദമായി. 9 പേരാണ് മരിച്ചത്. റിയാദ് പ്രവിശ്യയിൽ 402 പേർക്ക് രോഗം ബാധിച്ചു. മറ്റു പ്രവിശ്യകളിലെ രോഗികൾ:
മക്ക- 163
കിഴക്കൻ പ്രവിശ്യ-155
അസീർ-36
മദീന-26
അൽ ഖസീം-21
ഹായിൽ-21
ജിസാൻ-21
തബൂക്ക്-17
നജ്‌റാൻ-12
ഉത്തര അതിർത്തി-12
അൽ ജൗഫ്-9
അൽ ബാഹ-7
നിലവിൽ ചികിത്സയിലുള്ള 7,468 പേരിൽ 874 പേരുടെ നില ഗുരുതരമാണ്. 


 

Latest News