കോഴിക്കോട് സ്വദേശി ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു.

ദമാം-ദീർഘകാലം അൽ കോബാറിൽ പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു. പരേതനായ തെക്കൊത്ത് മൊയ്തീൻ കോയയുടെ മകൻ പന്നിയങ്കര കുണ്ടൂർ നാരായണൻ റോഡിലെ 'അൽറയ്യാൻ' വസതിയിൽ വാടിയിൽ അബ്ദുൽ അസീസ് (72) ആണ് മരിച്ചത്. രണ്ടാഴ്ചയായി കോവിഡ് ബാധിച്ചതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടയിൽ ഇന്നലെ വൈകിട്ടോടെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. സാമൂഹ്യ രംഗത്തു ശക്തമായ ഇടപെടൽ നടത്തിയിരുന്ന ഇദ്ദേഹം വലിയ ഒരു സൗഹൃദ വലയത്തിനുടമയാണ്. ഭാര്യ :പത്തായപ്പുരയിൽ റൈഹാനത്. മക്കൾ: അനസ് അസീസ് (ദമാം) സെമിന, മരുമക്കൾ :കാട്ടിൽ വീട്ടിൽ ആരിഫ് , സീതിക്കാവീട്ടിൽ ഷാന മുബാറക് (ദമാം)സഹോദരങ്ങൾ :അബ്ദുൽ സലാം (റിയാദ് ), അബ്ദുൽ സത്താർ, അബ്ദുൽ ലത്തീഫ്, ഹാജറ
 

Tags

Latest News