കണ്ണൂർ- തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. അയ്യപ്പനും ദേവഗണങ്ങളും സർക്കാറിനൊപ്പമാണ് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് എതിരെയാണ് പരാതി നൽകിയത്. മുഖ്യമന്ത്രി നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്നും പരാതിയിലുണ്ട്.






