Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ സൗദിയുടെ ഈത്തപ്പഴ വിതരണം

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപഹാരമെന്നോണം മുന്തിയ ഇനം ഈത്തപ്പഴം ഇന്ത്യയിലെ നിർധനർക്കിടയിൽ വിതരണം ചെയ്യുന്നു. 

റിയാദ് - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപഹാരമെന്നോണം മുന്തിയ ഇനം ഈത്തപ്പഴം ഇന്ത്യയിലെ നിർധനർക്കിടയിൽ വിതരണം ചെയ്തു. വിശുദ്ധ റമദാനോടനുബന്ധിച്ച് ന്യൂദൽഹി സൗദി എംബസി റിലീജ്യസ് അറ്റാഷെ വഴിയാണ് കൊറോണ വ്യാപനം തടയുന്ന അംഗീകൃത ആരോഗ്യ പ്രോട്ടോകോളുകൾ പാലിച്ച് നാലു ടൺ ഈത്തപ്പഴം വിതരണം ചെയ്തത്. 
ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക് സെന്ററുകളും മുസ്‌ലിം നേതാക്കളും വഴിയാണ് അർഹരായ നാലായിരത്തിലേറെ പേർക്ക് ഈത്തപ്പഴം വിതരണം ചെയ്തത്. 120 വകുപ്പുകൾ ഈത്തപ്പഴ വിതരണത്തിൽ പങ്കാളികളായി. സൽമാൻ രാജാവിന്റെ ഉപഹാരമെന്നോണം സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഈ വർഷം 24 രാജ്യങ്ങളിലെ നിർധനർക്കിടയിൽ ഈത്തപ്പഴം വിതരണം ചെയ്യുന്നുണ്ട്. 

Tags

Latest News