തലശ്ശേരി- തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സ്‌പെഷ്യൽ പോലീസ് ഓഫീസറായ പ്ലസ് വൺ വിദ്യാർഥിയെ പീഡിപ്പിച്ചതായി പരാതി. തെരഞ്ഞെടുപ്പിന് എത്തിയ പോളിംഗ് ഓഫീസർ തിങ്കളാഴ്ച രാത്രി ബൂത്തിൽ കിടന്നുറങ്ങുന്നതിനിടെയാണ് പീഡനം. രാത്രി ഒരു മണിയോടെയാണ് പീഡനം നടന്നതെന്നും പിന്നീട് ഭയന്ന് വിറച്ച കുട്ടി ഉറങ്ങിയില്ലെന്നും പരാതിപ്പെട്ടു. സംഭവം സംബന്ധിച്ച് ചൊക്ലി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്.