Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇറാൻ ഇടപെടലുകൾ സിറിയയിലെ  സംഘർഷാവസ്ഥ വഷളാക്കും - സൗദി

റിയാദ് - സിറിയയിൽ സുരക്ഷാ ഭദ്രതയും സമാധാനവുമുണ്ടാക്കുന്നതിനുള്ള മുഴുവൻ അന്താരാഷ്ട്ര ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
സിറിയയിൽ ഇറാൻ നടപ്പാക്കുന്ന വിഭാഗീയ പദ്ധതി നിർത്തിവെക്കണം. സിറിയൻ സംഘർഷം നീട്ടിക്കൊണ്ടുപോകാനും കൂടുതൽ സങ്കീർണമാക്കാനും മാത്രമേ ഇറാന്റെ ഇടപെടലുകൾ സഹായിക്കുകയുള്ളൂ. ഇറാനു കീഴിലെ മുഴുവൻ സേനകളും സിറിയയിൽ നിന്ന് പുറത്തുപോകണം. സിറിയയുടെ അറബ് ഐഡന്റിറ്റിയിൽ മാറ്റം വരുത്താൻ ലക്ഷ്യമിട്ടുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ ഇറാൻ നിർത്തിവെക്കണമെന്നും സൗദി മന്ത്രിസഭ ആവശ്യപ്പെട്ടു. 


വിശുദ്ധ റമദാനിൽ ഇരുഹറമുകളിലും തീർഥാടകരെയും വിശ്വാസികളെയും സ്വീകരിച്ച് സേവനങ്ങൾ നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾ പൂർത്തിയാക്കിയ ഒരുക്കങ്ങൾ മന്ത്രിസഭ വിലയിരുത്തി. ജുവനൈൽഹോം നിയമാവലിയും മന്ത്രിസഭാ യോഗം അംഗീകരിച്ചു. 


പതിനഞ്ചു വയസിൽ കുറവ് പ്രായമുള്ള കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതാണ് ബാലവേല കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. 
എന്നാൽ 13 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളെ നിശ്ചിത സമയം ലഘുജോലികളിൽ നിയമിക്കുന്നതിന് അനുമതിയുണ്ട്. ബാലവേലയിൽ ഏർപ്പെട്ട കുട്ടികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള വഴികളും ദേശീയനയത്തിൽ അടങ്ങിയിട്ടുണ്ട്. കുട്ടികളെ ജോലിക്ക് ഉപയോഗിക്കാവുന്ന മിനിമം പ്രായം 15 വയസ് ആണ്. വിദ്യാഭ്യാസത്തിനും കളികളിൽ ഏർപ്പെടാനും കുട്ടികൾക്കുള്ള അവകാശങ്ങൾ ലംഘിക്കാത്ത നിലക്ക് നിശ്ചിത മണിക്കൂറുകൾ ചില പ്രത്യേക ജോലികൾ നിർവഹിക്കുന്നതിന് കുട്ടികളെ ഉപയോഗിക്കാവുന്നതാണ്. പതിനെട്ടിൽ കുറവ് പ്രായമുള്ളവർക്ക് നിരോധിക്കപ്പെട്ട അപകടകരമായ ജോലികളുടെ പട്ടികയും ദേശീയ നയത്തിന്റെ ഭാഗമായി അംഗീകരിച്ചിട്ടുണ്ട്. 
ഇസ്‌ലാമിക ശരീഅത്തും സൗദിയിലെ നിയമങ്ങളും ഉറപ്പുനൽകുന്ന മുഴുവൻ അവകാശങ്ങളും കുട്ടികൾക്ക് ലഭിക്കുന്ന നിലക്കുള്ള സമൂഹത്തിന്റെ നിർമിതിക്ക് സഹായിക്കുന്ന സുരക്ഷിത സാഹചര്യം ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന ബാലവേല വിലക്കുന്ന ദേശീയനയം അംഗീകരിച്ച മന്ത്രിസഭാ തീരുമാനത്തെ മാനവശേഷി, സാമൂഹിക വികസന മന്ത്രിയും കുടുംബകാര്യ സമിതി പ്രസിഡന്റുമായ എൻജിനീയർ അഹ്മദ് അൽറാജ്ഹി പ്രശംസിച്ചു. 

 

Tags

Latest News