വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്ത് കവർച്ച; ജിദ്ദയില്‍ വിദേശി അറസ്റ്റില്‍

ജിദ്ദ - നിര്‍ത്തിയിട്ട വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്ത് വിലപിടിച്ച വസ്തുക്കള്‍ കവരുന്നത് പതിവാക്കിയ വിദേശ യുവാവിനെ ജിദ്ദയില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. മുപ്പതു വയസ്സ് പ്രായമുള്ള സിറിയക്കാരനാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.

 

Latest News