പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടെ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ജിസാന്‍ - പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു.
 അലമാരയില്‍ നിന്ന് കൈത്തോക്ക് പുറത്തെടുത്ത് കൡക്കുന്നതിനിടെ വെടിയുണ്ടയില്ല എന്ന് ധരിച്ച് വിദ്യാര്‍ഥിനി സഹോദരിക്കു മുന്നില്‍ വെച്ച് സ്വന്തം ശിരസ്സിനു നേരെ തോക്ക് ചൂണ്ടി കാഞ്ചി വലിക്കുകയായിരുന്നു.
ശിരസ്സില്‍ വെടിയുണ്ട തുളച്ചുകയറി പെണ്‍കുട്ടി നിലംപതിച്ചു. സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചു.  സുരക്ഷാ വകുപ്പുകള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

Latest News