സൗദിയില്‍ ഒറ്റ ദിവസം രണ്ടരലക്ഷം പേർക്ക് വാക്സിന്‍; വേഗമാകട്ടെയെന്ന് ആരോഗ്യമന്ത്രാലയം

റിയാദ്- ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ രണ്ടര ലക്ഷത്തിലേറെ പേര്‍ കൊറോണ വാക്‌സിന്‍ സ്വീകരിച്ചു. സൗദിയില്‍ ആദ്യമായാണ് ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ വാക്‌സിന്‍ സ്വീകരിക്കുന്നത്.

സൗദി ജനസംഖ്യയില്‍ പതിനഞ്ചു ശതമാനത്തിലേറെ പേര്‍ ഇതിനകം വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. വിവിധ പ്രവിശ്യകളിലെ 587 സെന്ററുകള്‍ വഴി രാജ്യത്ത് വാക്‌സിന്‍ നല്‍കുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദിയില്‍ 54,77,489 ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

വാക്‌സിന്‍ ലഭിക്കാന്‍ എല്ലാവരും 'സിഹതീ' ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

 

Latest News