ശമ്പളം വാങ്ങുന്നവര്‍ രക്തസാക്ഷികളല്ല;എഴുത്തുകാരി രാജ്യദ്രോഹത്തിന് അറസ്റ്റില്‍

വിവാദ ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ അസം എഴുത്തുകാരി ശിഖ ശര്‍മ അറസ്റ്റില്‍. 22 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ട നക്‌സല്‍ ആക്രമണെത്തെ കുറിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റാണ് വിവാദമായത്.
ശമ്പളം വാങ്ങുന്ന പ്രൊഫഷണലുകള്‍ ദൗത്യ നിര്‍വഹണത്തില്‍ മരിച്ചാല്‍ അവരെ രക്തസാക്ഷികളെന്ന് വിശേഷിപ്പിക്കാന്‍ പാടില്ല. ഈ യുക്തി അംഗീകരിച്ചാല്‍ ഷോക്കേറ്റ് മരിക്കുന്ന വൈദ്യതി വകുപ്പ് ജീവനക്കാരേയും രക്തസാക്ഷികളായി കാണേണ്ടിവരും- ബിജാപൂര്‍ നക്‌സല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശിഖ ശര്‍മ ഫേസ് ബുക്കില്‍ കുറിച്ചു.
രണ്ട് അഭിഭാഷകര്‍ നല്‍കിയ പരാതിയിലാണ് എഴുത്തുകാരിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതും രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്തതും.

 

Latest News