കോവിഡ് പടരുന്നത് അതിവേഗം, കൗമാരക്കാരും കുട്ടികളും രോഗികളാവുന്നു

ന്യൂദല്‍ഹി- കോവിഡിന്റെ രണ്ടാം വരവില്‍ കൗമാരക്കാരെയും കുട്ടികളെയുമാണ് രോഗം കൂടുതലായി ബാധിക്കുന്നതെന്ന് ദല്‍ഹിയിലെ ഡോക്ടര്‍മാര്‍. രാജ്യതലസ്ഥാനത്ത് വീണ്ടും രോഗവ്യാപനം വര്‍ധിക്കുമ്പോള്‍ കൗമാരക്കാര്‍, ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍ എന്നിവരില്‍ വൈറസ് ബാധ താരതമ്യേന ഉയര്‍ന്ന നിലയിലാണെന്ന് ജയ്പ്രകാശ് നാരായണ്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വേഗത്തിലാണ് ഇപ്പോള്‍ രോഗം വ്യാപിക്കുന്നത്. കഴിഞ്ഞ ആഴ്ച 20 രോഗികളെ കോവിഡ് ബാധിതരായി അഡ്മിറ്റ് ചെയ്തിരുന്നിടത്ത് ഇപ്പോള്‍ 170 പേരെയാണ് തങ്ങളുടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി. കിടത്തിച്ചികിത്സക്ക് കൂടുതല്‍ കിടക്കകള്‍ വേണമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ആദ്യവരവില്‍ 60 കഴിഞ്ഞ രോഗികളായിരുന്നു ഏറെയും. എന്നാല്‍, ഇപ്പോള്‍ കൗമാരക്കാരും കൊച്ചുകുട്ടി കളും ഗര്‍ഭിണികളുമൊക്കെ കൂടുതലായുണ്ട്. ആശുപത്രിയില്‍ 1000 കിടക്കകള്‍കൂടി അധികം ഒരുക്കിയിരിക്കുകയാണെന്നും ഡോ. സുരേഷ് കുമാര്‍ പറഞ്ഞു.

 

Latest News