കോവിഡ് വാക്സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

മുംബൈ- രാജ്യത്ത് കോവിഡ് വാക്സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. മഹാരാഷ്ട്രയും ആന്ധ്രപ്രദേശും കോവിഡ് വാക്സിന്‍ ക്ഷാമമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം. ഓരോ സംസ്ഥാനത്തിനും വേണ്ട വാക്സിന്‍ ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

മുംബൈ നഗരത്തില്‍ വാക്സിന്‍ സ്റ്റോക് അവസാനിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു ലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്സിന്‍ മാത്രമാണ് ഇനി ഉള്ളതെന്നും മുംബൈ മേയര്‍ കിഷോറി പെഡ്നേക്കര്‍ അറിയിച്ചിരുന്നു. തങ്ങളുടെ കൈവശം ഒരു ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകളാണ് അവശേഷിക്കുന്നതെന്നും വാക്സിന്‍ ക്ഷാമമുണ്ടെന്നും മുംബൈ മേയര്‍ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.

 

Latest News