Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

കേരളത്തില്‍ കോവിഡ് കുതിക്കുന്നു; നിയന്ത്രണ നടപടികള്‍ ഉറപ്പാക്കാന്‍ നാളെ മുതല്‍ കർശന പരിശോധന

തിരുവനന്തപുരം- കോവിഡ്  വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കേരളത്തിലും നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. മാസ്കും സാമൂഹിക അകലവും ഉറപ്പാക്കുന്നതിന് കർശന നടപടികള്‍ സ്വീകരിക്കാന്‍ നിർദ്ദേശം നൽകി.

നാളെ മുതൽ പോലീസ് പരിശോധന കർശനമാക്കും. കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാർക്ക് ഒരാഴ്ച ക്വാറന്‍റൈന്‍ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിർദ്ദേശിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നഎല്ലാ പോളിങ് ഏജന്റുമാർക്കും കോവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് വാക്സിനേഷൻ വർധിപ്പിക്കാനും  തദ്ദേശസ്ഥാപനങ്ങളേയും സന്നദ്ധ സംഘടനകളേയും പങ്കാളികളാക്കാനും കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. 


 

Latest News