Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാനൂർ കൊലപാതകം; മകനെ തള്ളിപ്പറഞ്ഞ് ജയരാജൻ

കണ്ണൂർ- പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തിൽ ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ട മകനെ തള്ളിപ്പറഞ്ഞ് സി.പി.എം നേതാവ് പി. ജയരാജൻ. ഇരന്നുവാങ്ങുന്നത് ശീലമായിപ്പോയി എന്നായിരുന്നു ജയരാജന്റെ മകൻ ജയിൻ രാജ് ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടത്. 
ഇപ്പോൾ ചാനലുകളിൽ എന്റെ മകന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വാർത്തയായതായി കണ്ടു.ഏത് സാഹചര്യത്തിലാണ്  മകൻ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂർ സംഘർഷവുമായി ബന്ധപ്പെട്ടാണെങ്കിൽ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാൻ യോജിക്കുന്നില്ല. ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാർട്ടി അനുഭാവികൾ ഏർപ്പെടേണ്ടതെന്നും ജയരാജൻ വ്യക്തമാക്കി.
 

Latest News