Sorry, you need to enable JavaScript to visit this website.

ക്ലിനിക്കിനും ജീവനക്കാര്‍ക്കും ലൈസന്‍സില്ല; 17 സ്ഥാപനങ്ങള്‍ അടപ്പിച്ചു 

റിയാദ് - നിയമ ലംഘനങ്ങള്‍ക്ക് പതിനേഴു പോളിക്ലിനിക്കുകളും മൂന്നു ഫാര്‍മസികളും പതിനൊന്ന് കണ്ണട കടകളും ഒരു ഡെന്റല്‍ ലാബും വിദേശ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ നടത്തുന്ന ഒരു സെന്ററും ആരോഗ്യ മന്ത്രാലയം അടപ്പിച്ചു. റിയാദ്, ജിദ്ദ, തായിഫ്, അസീര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് അടപ്പിച്ചത്. കാലാവധിയുള്ള ലൈസന്‍സില്ലാത്തതിനും ജീവനക്കാര്‍ക്ക് ലൈസന്‍സില്ലാത്തതിനും അണുനശീകരണ വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കാത്തതിനുമാണ് സ്ഥാപനങ്ങള്‍ അടപ്പിച്ചത്. ആരോഗ്യ സ്ഥാപനങ്ങളിലെ നിയമ ലംഘനങ്ങളെ കുറിച്ച് 937 എന്ന നമ്പറില്‍ ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
 

Latest News