എന്തോ ചിന്തയില്‍ മുഴുകി യുവതി ഓടിച്ച കാര്‍ വൃദ്ധ ദമ്പതികളുടെ മേല്‍ കയറിയിറങ്ങി

ന്യൂദല്‍ഹി- പടിഞ്ഞാറന്‍ ദല്‍ഹിയിലെ ദ്വാരകയില്‍ യുവതി ഓടിച്ച കാര്‍ വൃദ്ധ ദമ്പതികളെ ഇടിച്ചിട്ട് അവരുടെ മേല്‍ കയറിയിറങ്ങി. ഞായറാഴ്ച വൈകുന്നേരം സംഭവിച്ച അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു സ്വകാര്യ കമ്പനി ജീവനക്കാരിയായ ദീപാക്ഷി ചൗധരി എന്ന യുവതിയാണ് കാര്‍ ഓടിച്ചിരുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന ശാന്തി സ്വരൂപ് അറോറ എന്ന 79കാരനേയും ഭാര്യ 62കാരി അഞ്ജന അറോറയേയുമാണ് കാറിടിച്ചത്. 

കാറോടിച്ച യുവതി മദ്യപിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഏന്തോ ചിന്തയില്‍ മുഴുകിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് യുവതിയുടെ മൊഴി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു.
 

Latest News