ശമനമില്ലാതെ കോവിഡ്, ഇന്ത്യയില്‍ അടുത്ത നാലാഴ്ച നിർണായകം

ന്യൂദല്‍ഹി- യുഎസും ബ്രസീലും കഴിഞ്ഞാല്‍ കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച ഇന്ത്യയില്‍  അടുത്ത നാല് ആഴ്ചകള്‍ വളരെ നിര്‍ണായകമാണെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.

ഇന്ത്യയില്‍ ദിനംപ്രതിയുള്ള പുതിയ കോവിഡ് കേസുകള്‍ 1.15 ലക്ഷം പിന്നിട്ട പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.

കോവിഡ് വാക്‌സിന്‍ കൂടുതല്‍ പേര്‍ക്ക് ഉടന്‍ ലഭ്യമാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന പ്രായപരിധി വച്ചുള്ള വാക്‌സിന്‍ വിതരണം ജൂലൈ വരെ ആസൂത്രണം ചെയ്തതാണ്. ഇതിനുള്ള വാക്‌സിനുകളെ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആവശ്യത്തിന് അനുസരിച്ചുള്ള വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ പരിമിതികളുണ്ടെന്ന് വാക്‌സിന്‍ നിര്‍മാണ രംഗത്തെ ഒന്നാം നമ്പര്‍ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല വ്യക്തമാക്കിയിരുന്നു.

 

 

Latest News