Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിദ്ദീഖ് ഹസൻ സാഹിബിന്റെ വേർപാട് തീരാനഷ്ടം -പ്രവാസി ജിദ്ദ

ജിദ്ദ- അരികുവൽക്കരിക്കപ്പെട്ടവരുടെയും നിരാലംബരുടെയും അത്താണിയാണ് നമ്മോട് വിട പറഞ്ഞ കെ.എ സിദ്ദീഖ് ഹസൻ സാഹിബെന്ന് പ്രവാസി സാംസ്‌കാരിക വേദി വെസ്‌റ്റേൺ പ്രോവിൻസ് സെക്രട്ടറിയേറ്റ് അനുസ്മരിച്ചു. മാനവികത എന്ന വാക്കിന്റെ അർഥം സ്വജീവിതത്തിലൂടെ സമൂഹത്തിനു കാണിച്ചു കൊടുത്ത മഹദ് വ്യക്തിത്വമായിരുന്നു സദ്ദേഹം. 
ഒരു വിദ്യാഭ്യാസ പ്രവർത്തകനായും, സാമൂഹ്യ പ്രവർത്തകനായും പ്രവർത്തിച്ച അദ്ദേഹത്തിന്റെ മുൻകൈയിൽ സ്ഥാപിതമായ സിജി, ഏതു പ്രതിസന്ധിയിലും ആശ്രയിക്കാവുന്ന ഐ.ആർ.ഡബ്ല്യു എന്ന സന്നദ്ധ സംഘടന തുടങ്ങിയവയൊക്കെയും കേരളീയ സമൂഹത്തിനു നൽകിയ സംഭാവന മറക്കാൻ കഴിയാത്ത
താണ്. 
എല്ലാറ്റിനുമുപരിയായി തികച്ചും നിരാലംബരായ മനുഷ്യരെ കൈപ്പിടിച്ചുയർത്തുവാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപീകൃതമായ വിഷൻ-2026 എന്ന സാമൂഹ്യ സേവന സംഘടന ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ എല്ലാ കാലവും സമൂഹത്തിനു തണലായി നിലനിൽക്കുക തന്നെ ചെയ്യുമെന്നും അനുസ്മരിക്കുകയും അത് വഴി അദ്ദേഹം ജന മനസ്സുകളിൽ ജീവിക്കുമെന്നും പറഞ്ഞു. 
അദ്ദേഹത്തിന്റെ വേർപാടുമൂലം ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഉണ്ടായ നഷ്ടത്തിലും ദുഃഖത്തിലും പങ്കു ചേരുന്നതായും പ്രവാസി ജിദ്ദ അനുശോചനക്കുറിപ്പിൽ അറിയിച്ചു.

 

Latest News