വെളിവില്ലാത്ത ട്വീറ്റ്; തസ്ലീമക്കെതിരെ ക്രിക്കറ്റ് താരങ്ങള്‍

ലണ്ടന്‍- ക്രിക്കറ്റ് താരം മുഈന്‍ അലിക്കെതിരെ അറപ്പുളവക്കുന്ന ട്വീറ്റ് പോസ്റ്റ് ചെയ്ത വിവാദ എഴുത്തുകാരി തസ്ലീമ നസ്‌റീനെതിരെ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഷേധം.
മുഈന്‍ അലി ക്രിക്കറ്റിലായിരുന്നില്ലെങ്കില്‍ ഐസിസില്‍ ചേരാന്‍ അദ്ദേഹം സിറിയയിലേക്ക് പോയേനെ എന്നായിരുന്നു മതനിന്ദയിലൂടെ വിവാദം സൃഷ്ടിച്ച ബംഗ്ലാദേശ് എഴുത്തുകാരിയുടെ ട്വീറ്റ്.
തലയ്ക്ക് സുഖമില്ലേ.. ഇല്ലെന്നാണ് തോന്നുന്നതെന്ന് ജോഫ്ര ആര്‍ച്ചര്‍ പ്രതികരിച്ചു. അറപ്പുളവാക്കുന്ന വ്യക്തി, അവിശ്വസനീയമെന്നാണ് സാഖിബ് മഹ്്മൂദിന്റെ ട്വീറ്റ്.
അറപ്പുളവാക്കുന്ന ഈ അക്കൗണ്ടിനെ കുറിച്ച് എല്ലാവരും റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സാം ബില്ലിംഗ്‌സ് ആവശ്യപ്പെട്ടത്.

 

Latest News