കല്‍പറ്റ-മാനന്തവാടി നിയോജകമണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഒ.ആര്‍.കേളു കാട്ടിക്കുളം എടയൂര്‍ക്കുന്നു ഗവ.എല്‍.പി സ്‌കൂളിലെയും ബത്തേരി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എസ്.വിശ്വനാഥന്‍ പഴുപ്പത്തൂര്‍ ഗവ.യു.പി സ്‌കൂളിലെയും പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തി. കല്‍പറ്റ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി.ശ്രേയാംസ്‌കുമാറിനു കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിലെ ബൂത്തിലായിരുന്നു വോട്ട്.
യു.ഡി.എഫ് മാനന്തവാടി നിയോജകണ്ഡലം സ്ഥാനാര്‍ഥി പി.കെ ജയലക്ഷ്്മി എടത്തന ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്തു. ബത്തേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഐ.സി.ബാലകൃഷ്ണന്‍ കേണിച്ചിറ ഇന്‍ഫന്റ് ജീസസ് സ്‌കൂളിലെ ബൂത്തില്‍ വോട്ടവകാശം വിനിയോഗിച്ചു. കല്‍പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.സിദ്ദിഖിനു കുന്നമംഗലം നിയോജകണ്ഡലത്തിലെ പെരുമണ്ണ പുത്തൂര്‍മഠം എല്‍.പി സ്‌കൂളിലായിരുന്നു വോട്ട്. രാവിലെ വോട്ടു ചെയ്തതിനുശേഷമാണ് സിദ്ദിഖ് കല്‍പറ്റയിലെത്തിയത്.
ബത്തേരി മണ്ഡലം എന്‍.ഡ.ിഎ സ്ഥാനാര്‍ഥി സി.കെ.ജാനു മാനന്തവാടി നിയോജകമണ്ഡലത്തിലെ പനവല്ലി ഗവ.എല്‍.പി സ്‌കൂളിലെ പോളിംഗ് സ്റ്റേഷനില്‍ വോട്ടു ചെയ്തു. കല്‍പറ്റ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി ടി.എം.സുബീഷ് കോട്ടനാട് സ്‌കൂളിലെ 153-ാം നമ്പര്‍ ബൂത്തിലും മാനന്തവാടി നിയോജകണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി മുകുന്ദന്‍ പള്ളിയറ കണിയാമ്പറ്റ മാതൃകാ ആശ്രമവിദ്യാലയത്തിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.