കല്‍പറ്റ-വോട്ടര്‍ അറിയാതെ തപാല്‍ വോട്ട് ചെയ്തായി പരാതി. മാനന്തവാടി മണ്ഡലത്തിലെ എള്ളുമന്ദം മരുന്നന്‍ അമ്മദിന്റെ ഭാര്യ മറിയത്തിന്റെ വോട്ടാണ് അവര്‍ അറിയാതെ രേഖപ്പെടുത്തിയത്. പള്ളിക്കല്‍ ജി.എല്‍.പി സ്‌കൂളിലെ 87-ാം നമ്പര്‍ ബുത്തിലെ വോട്ടറാണ് മറിയം. ഇന്നലെ പോളിംഗ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തപാല്‍ വോട്ട് ചെയ്തതായി അറിഞ്ഞത്. തന്റെ അറിവില്ലാതെയാണ് മറ്റാരോ തപാല്‍വോട്ട് ചെയ്തതെന്നു മറിയം പറയുന്നു. തപാല്‍ വോട്ട് ചെയ്ത് വോട്ടവകാശം നിഷേധിച്ചയാളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു മറിയം റിട്ടേണിംഗ് ഓഫീസര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.