ഓട്ടോറിക്ഷയില്‍ യുവതിയെ നോക്കി സ്വയംഭോഗം; യുവാവ് അറസ്റ്റില്‍

പൂനെ- ഓട്ടോറിക്ഷയില്‍ യാത്രക്കാരിയെ നോക്കി സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റില്‍.  മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്‌വാഡ് പ്രദേശത്താണ് സംഭവം.
 യുവതി മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. യാത്രമധ്യേയാണ് സഹയാത്രക്കാരന്‍ വൃത്തികേട് കാണിച്ചത്.  
യശ്വന്താവോ ചവാൻ മെമ്മോറിയൽ ആശുപത്രിയിലെത്തിയ ഉടന്‍ സ്ത്രീ അവിടെ ഉണ്ടായിരുന്ന പോലീസുകാരോട് പറയുകയായിരുന്നു.  30 കാരനായ ശുഹൈബ് ഖുറേഷിയാണ് അറസ്റ്റിലായത്. 
നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു.

Latest News