മതസ്പർധ വളർത്തുന്ന പ്രഭാഷണം: മുജാഹിദ് ബാലുശേരി ഹാജരാകണമെന്ന് കോടതി

കൊച്ചി- മതസ്പർധ വളർത്തുന്ന പ്രസംഗം നടത്തിയെന്ന കേസിൽ പ്രമുഖ മതപ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ചോദ്യം ചെയ്യലിനു ശേഷം വിചാരണ കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. മതസ്പർധ വളർത്തുന്ന പ്രസംഗം യുട്യൂബിൽ അപ്‌ലോഡു ചെയ്തുവെന്ന പരാതിയിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയിലാണ് പോലീസ് കേസെടുത്തത്. മുജാഹിദ് ബാലുശേരിക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. ജാമ്യം അനുവദിച്ചാൽ തുടർന്നും ഇതേ കുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

Latest News