തൃക്കരിപ്പൂരില്‍ പോളിംഗ് ബൂത്തില്‍  യു.ഡി.എഫ് ബൂത്ത് ഏജന്റിന് മര്‍ദ്ദനം

പയ്യന്നൂര്‍-പോളിംഗിനിടെ യു.ഡി.എഫ് ബൂത്ത് ഏജന്റിനെ ബൂത്തിനകത്ത് വച്ച് മര്‍ദിച്ചതായി പരാതി. കേരള കോണ്‍ഗ്രസ്‌ജോസഫ് വിഭാഗം കാസര്‍കോട്  ജില്ലാ സെക്രട്ടറി ജയിംസ് മാരൂരിനാണ് മര്‍ദനമേറ്റത്. ഇയാളെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിലിക്കോട് പഞ്ചായത്തിലെ വെള്ളച്ചാല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 127ാം ബൂത്തിലായിരുന്നു സംഭവം. യുഡിഎഫ് സ്ഥാനാര്‍ഥി എം.പി. ജോസഫിനായി ബൂത്തില്‍ ജയിംസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എല്‍ഡിഎഫ് ബൂത്ത് ഏജന്റുമാര്‍ തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  യുഡിഎഫ് സ്ഥാനാര്‍ഥി എം.പി. ജോസഫ്, ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രന്‍, മുസ്‌ലിം  ലീഗ് മണ്ഡലം സെക്രട്ടറി എം.ടി.പി. കരീം എന്നിവര്‍ ജയിംസിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
 

Latest News