മലപ്പുറം-യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ മണ്ഡലങ്ങളിൽനിന്നും വരുന്ന റിപ്പോർട്ടുകൾ യു.ഡി.എഫിന് അനുകൂലമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യു.ഡി.എഫ് അനുകൂല തരംഗം ഉണ്ടെന്ന് പറഞ്ഞാൽ അതിശയോശക്തിയില്ല. കോഴിക്കോട്, ആലപ്പുഴ, കൊല്ലം ജില്ലകളിൽനിന്നെല്ലാം അനുകൂല റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.