കൊല്ലം- കുണ്ടറയില്‍ കാർ കത്തിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിന്‍റെ നീക്കം പോലീസ് തകർത്തതായി മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കാറില്‍ മണ്ണെണ്ണയുമായി എത്തിയ ഷിജു വര്‍ഗീസിനെ പോലീസ് കസ്റ്റഡിയിലെടുത്തതായും മന്ത്രി പറഞ്ഞു. വാഹനം കത്തിച്ചുകൊണ്ട് നാടകം നടത്താനായിരുന്നു നീക്കമെന്ന് മന്ത്രി ആരോപിച്ചു.
അതേസമയം, വാഹനം ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് ഷിജു പറയുന്നത്. കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഷിജു കസ്റ്റഡിയില്‍ അല്ലെന്ന് പോലീസ് അറിയിച്ചു
കുണ്ടറയിൽ സ്വതന്ത്ര സ്ഥാനാർഥിയാണു ഷിജു വര്‍ഗീസ്.