മംഗളൂരു- ചര്‍ച്ച് ഓഫീസില്‍ കടന്ന മോഷ്ടാവ് 4.98 ലക്ഷം രൂപയുമായി കടന്നു. ബേണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലാണ് മോഷണം. രാവിലെ ആറരക്ക് പ്രാര്‍ഥന നടത്തുന്നതിന് തിരക്കിട്ട് പുറപ്പെടുമ്പോള്‍ ഫാദര്‍ ഓഫീസിന്റെ വാതിലടക്കാന്‍ മറന്നുവെന്നും ഈ സമയത്താണ് കള്ളന്‍ കടന്ന് പണം കവര്‍ന്നതെന്നും പോലീസ് പറഞ്ഞു.
മംഗളൂരു ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.